പ്രിയമുള്ളവരെ, മെൽസോ പദ്ധതിയെക്കുറിച്ച് ഏതാനും കാര്യങ്ങൾ അറിയിക്കട്ടെ.
🌹 വേദ പുസ്തക വായന നമ്മുടെ ഭവനങ്ങളിലേക്ക് മടക്കിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഒരു വർഷം കൊണ്ട് വേദപുസ്തകം മുഴുവനും വായിച്ചു തീർക്കത്തക്ക വിധത്തിൽ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന കാർഡുകൾ തുടർന്ന് നമുക്ക് ലഭ്യമാകും.
🌹 കൂടാതെ ഓഗസ്റ്റ് പത്താം തീയതി വിശുദ്ധ കുർബാനയ്ക്കു ശേഷം കോട്ടയം ഭദ്രാസനത്തിലെ മുഴുവൻ പള്ളികളും ചേർന്ന് ഒരു വേദപുസ്തക കൈയെഴുത്ത് പ്രതി നിർമ്മിക്കുന്ന കർമ്മം കൂടി ഈ പദ്ധതി നിർവഹിക്കുന്നു.
🌹അതിലേക്കായി നിങ്ങൾ നൽകിയിട്ടുള്ള മേൽസോയുടെ ആപ്ലിക്കേഷനുകൾ അടുത്തയാഴ്ച കേന്ദ്രത്തിലേക്ക് സമർപ്പിക്കുകയും അവ നമ്പർ ഇട്ട് നിങ്ങൾ എഴുതേണ്ട വേദഭാഗം( പത്തോ പന്ത്രണ്ടോ വാക്യങ്ങൾ മാത്രം) കൃത്യമായി രേഖപ്പെടുത്തി ഓഗസ്റ്റ് ഒന്നാം തീയതി തന്നെ തിരികെ ലഭിക്കുന്നതും ആണ്.
🌹നിങ്ങളുടെ ആപ്ലിക്കേഷനുകൾ വാങ്ങിക്കൊണ്ടുപോയി ഈ വേദഭാഗം പലതവണ വായിച്ച് മനസ്സിലാക്കി വയ്ക്കുകയും ആഗസ്റ്റ് പത്താം തീയതി വിശുദ്ധ വേദപുസ്തകവുമായി ദേവാലയത്തിൽ എത്തി ഇവിടുന്ന് ലഭിക്കുന്ന പേനയും പേപ്പറും ഉപയോഗിച്ച് അതിൽ ഭംഗിയായി നമ്മുടെ വേദഭാഗം എഴുതിച്ചേർക്കുകയും അതിന്റെ അടിയിൽ നിങ്ങളുടെ പേരും വിലാസവും എഴുതിച്ചേർക്കുവാൻ ഉള്ള അവസരവും ലഭിക്കുന്നതാണ്.
🌹ഈ സംരംഭത്തിലേക്ക് ഇനിയും പങ്കുചേരുവാൻ ആഗ്രഹമുള്ളവർ വാങ്ങിക്കൊണ്ടുപോയിട്ടുള്ള മെൽസൊ യുടെ ആപ്ലിക്കേഷൻ അടുത്ത ഞായറാഴ്ച (ജൂലൈ പതിമൂന്നാം തീയതി )തന്നെ തിരികെ ഏൽപ്പിക്കുകയും വേണം.
ഇനിയും അപ്ലിക്കേഷൻ ലഭിച്ചിട്ടില്ലാത്തവർക്ക് അടുത്ത ഞായറാഴ്ച കൂടി അത് നൽകുന്നതാണ്.
🌹 മറ്റൊരു പ്രധാന കാര്യം. ഇതുമായി ബന്ധപ്പെട്ട നടക്കുന്ന മെഗാ ക്വിസ് മത്സരമാണ്.
🌹മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഒരു രക്ഷിതാവും ഒരു സൺഡേസ്കൂൾ വിദ്യാർത്ഥിയും ചേർന്ന് സംഘമായാണ് മത്സരം. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ടീമിനോടൊപ്പം ഒരു അധ്യാപികയും ചേർന്ന് (ഒരു വിദ്യാർത്ഥി, ഒരു രക്ഷിതാവ്, ഒരു അധ്യാപകൻ എന്നീ) 3 പേർ അടങ്ങുന്ന ടീം ആയിരിക്കും ഡിസ്ട്രിക്ട് തലത്തിൽ മത്സരിക്കുന്നത്. മത്സരം ഭദ്രാസന തലത്തിലും ഉണ്ടായിരിക്കും. ഭദ്രാസന തലത്തിൽ ഒരു വിജയിയെ തീർച്ചയായും കണ്ടെത്തും.
🌹എന്നാൽ, യൂണിറ്റ് തലത്തിൽ നടത്തപ്പെടുന്ന മത്സരത്തിൽ പങ്കെടുക്കുമ്പോൾ നമ്മുടെ അറിവിന്റെ പങ്കുവെക്കലും വിദ്യാർത്ഥികൾക്ക് ഒരു ആവേശവും ആണ് നാം പകർന്നു കൊടുക്കുന്നത്.ആയതിനാൽ, സാധ്യമാകുന്ന എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളോടൊപ്പം മത്സരത്തിൽ പങ്കെടുക്കണമെന്ന് ഏറ്റവും സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.
🌹 ഭദ്രാസന സൺഡേസ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ നമ്മുടെ ദേവാലയത്തിന്റെ പങ്കാളിത്തം ചെറുതായി കൂടാ..
🌹 വരുംതലമുറയ്ക്ക് കാണത്തക്ക വിധത്തിൽ പാമ്പാടി ദയറായിൽ സൂക്ഷിക്കുവാനാണ് വേദപുസ്തകം കയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നത്. അതിൽ തീർച്ചയായും നമ്മുടെ ഓരോരുത്തരുടെയും ഭാഗ ഭാഗിത്വം ഉണ്ടായിരിക്കണം.
🌹 ആത്യന്തികമായ ലക്ഷ്യം വേദപുസ്തക വായന വരും തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്നത് തന്നെയാണ്.