സെൻ്റ് . പോൾസ് ഓർത്തഡോക്സ് പള്ളിയുടെ 151ാമത് ജൂബിലിയോട് അനുബന്ധിച്ച്, പള്ളിയുടെ ആധ്യാത്മിക സംഘടനയായ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര അവതരിപ്പിച്ചു. സിംബാബ്‌വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി ഉദ്ഘാടനം ചെയ്തു.ഇടവക വികാരി റവ.ഫാ.കുര്യൻ തോമസ് പള്ളിയടിയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിംബാബ്‌വേ ട്രേഡ് കമ്മീഷണർ ബൈജു മോഹൻ കുമാർ, ഫാ.എമിൽ ടി. എബ്രഹാം, സന്തോഷ് വർഗീസ്, ജുഫീൻ മാത്യു, നമിത് കുര്യൻ, ഷിബിൻ എബ്രഹാം, ജോബി കുര്യൻ എന്നിവർ പ്രസംഗിച്ചു.