കാതോലിക്ക ദിനം

മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വയംശീർഷകത്വവും, പൗരസ്ത്യ കാതോലിക്കേറ്റിന്റെ ഉന്നത പദവിയും ആഘോഷിക്കുന്ന വലിയ നോയമ്പിലെ 36-ാം ദിവസമായ ( 36-ാം ഞായറാഴ്ച / നോമ്പിലെ 6-ാം  ഞായറാഴ്ച ) മാർച്ച് 22 ഞായറാഴ്ച രാവിലെ കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് ദൈവാലയത്തിൽ കാതോലിക്ക ദിനം ഭക്തിപൂർവ്വം ആചരിച്ചു. ഇടവക വികാരി ഫാ.കുര്യൻ തോമസും സഹവികാരി ഫാ.എമിൽ റ്റി.ഏബ്രഹാമും  ചേർന്ന് സഭയുടെ പതാക ഉയർത്തി. വി. കുർബ്ബാനയ്ക്ക് ശേഷം  കുമാരി ഇവാന മറിയം ഈപ്പൻ സഭാദിന സന്ദേശം നൽകി, തുടർന്ന് കാതോലിക്കാ ദിന പ്രതിജ്ഞയും കാതോലിക്കാ മംഗളഗാനവും ആലപിച്ചു.